കേരളത്തിലെ സ്വകാര്യ ടെലികോം മേഖലയായ ജിയോ, ഐഡിയ,വോഡഫോൺ, എയർടെൽ എന്നീ കമ്പനി കളിലെ മൊബൈൽ ഫോൺ ടവർ രംഗത്ത് ജോലി ചെയ്യുന്ന തൊഴിലാളി കളുടെ ഓണം ബോണസ് നൽകാത്തതിലും 2020 ആഗസ്റ്റ് 31 ന് അവസാനിച്ച സേവന വേതന കരാർ പുതുക്കാത്തതിലും പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വെണ്ടർ കമ്പനികളുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു . Rcom കമ്പനിക്ക് മുന്നിൽ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. റിജേഷ് കെ വി അധ്യക്ഷനായി . കെ മനോഹരൻ, രാജരത്നം എന്നിവർ സംസാരിച്ചു. എംഎം പ്രജോഷ് സ്വാഗതവും , അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി. ഹെസൽലിൻ്റെ ഓഫീസിനുമുന്നിൽ നടത്തിയ ധരണയിൽ സി ഐ ടി യൂ അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി പി അശോകൻ ഉദ്ഘാടനം ചെയ്തു. പ്രമോദ് കുമാർ സി അധ്യക്ഷനായി. ടി എം ശ്രീജിത്ത് സ്വാഗതവും ഷിജോ പി ഡി നന്ദിയും യും രേഖപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സെപ്റ്റംബർ 10ന് സൂചനാ പണിമുടക്കും , ഒൿടോബർ 10 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ KSMPTEU ( CITU) , BPTMS (BMS) സംയുക്തസമരസമിതി തീരുമാനിച്ചു
Post a Comment