കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ ഇന്ന് നടക്കുന്ന സ്വകാര്യബസ്സ് പണിമുടക്കിനെ തുടർന്ന് യാത്രക്കാർ വലയുന്ന പെട്ടന്ന് ഉണ്ടായ പണിമുടക്കിതിനായാൽ തന്നെ പലരും പണിമുടക്കിന്റെ കാര്യം അറിയാതെ ബസ് കാത്തുനിന്നു ബുദ്ധിമുട്ടി.സംയുക്ത തൊഴിലാളി യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ്സിലെ ഡ്രൈവറെ കോളേജ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടക്കുന്നത്.കൂത്താളി മൂരികുത്തി സ്വദേശി സാജിദാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. സാജിദിനെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Post a Comment