കക്കട്ടിൽ
: തപാൽവകുപ്പിന്റെ അനാസ്ഥമൂലം ഉദ്യോഗാർഥിക്ക്
സർക്കാർ ജോലിക്കുള്ള അവസാന അവസരം നഷ്ടമായി എന്ന് പരാതി. നരിപ്പറ്റ സ്വദേശി മോട്ടേമ്മൽ സത്യന് ഫെബ്രുവരി 24-ന് കോഴിക്കോട് ജില്ലാകോടതിയിൽ സ്വീപ്പർ തസ്തികയിലേക്ക് നടക്കുന്ന അഭിമുഖത്തിന്റെ അറിയിപ്പ് അതേദിവസമാണ് കിട്ടിയത്.
വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനത്തിനുള്ള അവസാന ജില്ലാകോടതിയിൽനിന്നുള്ള അറിയിപ്പ് നരിപ്പറ്റ പോസ്റ്റ് ഓഫീസിൽ 21-ന് എത്തിയെങ്കിലും 24-നാണ് തനിക്ക് എത്തിച്ചുനൽകിയതെന്ന് സത്യൻ പറഞ്ഞു.
പോസ്റ്റ് ഓഫീസിൽ ആവശ്യത്തിന്
സ്ഥിരംജീവനക്കാർ ഇല്ലാത്തതിനാൽ തപാൽവിതരണം തടടസ്സപ്പെടുന്നത് സ്ഥിരം സംഭവമായി മാറുന്നു എന്നു നാട്ടുകാർ പറയുന്നു.
താത്കാലികമായി നിയമിക്കപ്പെടുന്ന പലരും പോസ്റ്റ് ഓഫീസിന്റെ പരിധിദൈർഘ്യവും തുച്ഛമായ വേതനവും കാരണം ജോലി മതിയാക്കി
പോവുകയാണ് എന്നു. പരാതി ഉണ്ട്
Post a Comment