കണ്ണൂർ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പാടിയോട്ടുചാൽ സ്വദേശിനിയായ സ്റ്റാഫ് നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ

 

അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽ നഴ്‌സ് തൂങ്ങി മരിച്ച നിലയിൽ. പാടിയോട്ടുചാൽ ചന്ദ്ര വയലിലെ രാഖിയെ (23) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിനകത്തുള്ള ദന്തൽ കോളേജിന് സമീപത്തെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ചത്. അഞ്ച് മണിക്ക് രാത്രി ഡ്യൂട്ടിയിൽ കയറേണ്ട രാഖിയെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഒപ്പം താമസിക്കുന്ന സഹനഴ്സുമാർ  നോക്കിയപ്പോഴാണ് റൂമിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്.  പത്ത് ദിവസം മുൻപാണ് രാഖി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചത്.

ചക്കരക്കൽ എസ് ഐ മാരായ എം.ഗംഗാധരൻ, ബിനിഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി. 

പിതാവ്: ബെന്നി

മാതാവ്: മിനി

സഹോദരങ്ങൾ: അനഘ, റോജ (വിദ്യാർത്ഥിനി)


Post a Comment

Previous Post Next Post