ചെന്നൈ: പുതിയതായി വാങ്ങിയ ഇ ബൈക്ക് (E bike) പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അപകടം നടന്നത്. ദുരൈവര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഈ അടുത്ത ദിവസമാണ് ഇവര്‍ ഇ ബൈക്ക് വാങ്ങിയത്. ബൈക്ക് വീട്ടില്‍ ചാര്‍ജ് ചെയ്യാനിട്ട് ഇവര്‍ ഉറങ്ങുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്.രാവിലെ വീട്ടില്‍ തീ കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. ഇ ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടരുന്ന സാഹചര്യമായതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല തുടര്‍ന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ദുരൈവര്‍മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. മകന്‍ രാത്രി ഭക്ഷണം കഴിഞ്ഞതിന് ശേഷം ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. ദുരൈവര്‍മയുടെ ഭാര്യ 2013 ലാണ് മരിച്ചത്.
Post a Comment