കാലുകൾ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചു, ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോൾ വയറ്റില്‍ ചവിട്ടി, കുഞ്ഞിനെ നഷ്ടപ്പെട്ടു: ജാസ്മിന്‍

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എം മൂസ. ഭർത്താവിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങളും തന്റെ ലൈംഗിക സ്വത്വബോധവും ജാസ്മിൻ തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ജാസ്മിന്റെ വാക്കുകള്‍ ഇങ്ങനെ..

‘ഓര്‍ത്തഡോക്‌സ് കുടുംബമാണ് തന്റേത്. ഒരുപാട് ബന്ധുക്കളുണ്ടിയിരുന്നു. എല്ലാവരും അടുത്തായിരുന്നു താമസിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടമായി. അമ്മയാണ് നോക്കിയത്. തനിക്ക് ബുദ്ധിയുറയ്ക്കും മുമ്പ് തന്നെ ഉമ്മ രണ്ടാമതും വിവാഹം കഴിച്ചു. പപ്പയെന്നാണ് അദ്ദേഹത്തെ താന്‍ വിളിക്കുന്നത്. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

പതിനെട്ടു വയസ്സ് തികഞ്ഞ ഉടനെ വീട്ടുകാർ തന്റെ വിവാഹം നടത്തി. തന്റെ ആദ്യ ഭര്‍ത്താവിന് ഓട്ടിസമായിരുന്നു. എന്നാലത് അയാളുടെ കുടുംബം മറച്ചു വച്ചായിരുന്നു വിവാഹം നടത്തിയത്. ഒരു വര്‍ഷത്തോളം ഞങ്ങൾ അകന്നു കഴിഞ്ഞു. ഒടുവില്‍, വിവാഹ മോചനത്തിന് തയ്യാറായെങ്കിലും മതത്തിന്റെ പേരിൽ വിവാഹ മോചനം തടയാന്‍ ശ്രമിച്ചു. പിന്നാലെ, വിവാഹ മോചനം നേടി. വീട്ടുകാരുടെ നിർബന്ധപ്രകാരം 21 വയസ്സിൽ രണ്ടാം വിവാഹം. വിവാഹ സമയത്ത് അയാളോട് എല്ലാ കാര്യവും ഞാന്‍ തുറന്നു പറഞ്ഞിരുന്നു. താന്‍ അപ്പോഴും കന്യകയായിരുന്നു. പ്രതീക്ഷയോടെയും സന്തോഷത്തോടെയുമായിരുന്നു ആദ്യരാത്രിയിലേക്ക് കടന്നത്. എന്നാല്‍ റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നില്‍പ്പില്‍ ഫ്രീസ് ആയി പോയി.

അയാള്‍ ഒരു സാഡിസ്റ്റായിരുന്നു. കാലുകള്‍ കെട്ടിയിട്ട് അയാള്‍ എന്നെ ക്രൂരമായി ഉപദ്രവിച്ചു, പീഡിപ്പിച്ചു. തനിക്ക് പ്രതികരിക്കാന്‍ പോലും വയ്യായിരുന്നു. നിരന്തരം മര്‍ദ്ദിക്കുമായിരുന്നു. ദേഹത്ത് നീല പാടുകളുണ്ടായിരുന്നു. ബാത്ത്റൂമില്‍ വീണതാണെന്നായിരുന്നു ചോദിച്ചവരോട് താന്‍ പറഞ്ഞിരുന്നത്. പിന്നീട് താന്‍ ഗര്‍ഭിണിയായി. ഇതോടെ അയാളുടെ സ്വഭാവം മാറുമെന്നായിരുന്നു കരുതി. എന്നാല്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞതും അയാള്‍ തന്റെ വയറ്റില്‍ ചവിട്ടുകയായിരുന്നു. തുടര്‍ന്ന് താന്‍ കടന്നു പോയത് കഠിനമായിരുന്ന അവസ്ഥകളിലൂടെയാണ്. കുഞ്ഞിനെ നഷ്ടമായി. നീണ്ട നാളുകൾക്ക് ഒടുവിൽ താന്‍ വിവാഹ മോചനം നേടി.’

Post a Comment

Previous Post Next Post