കോളേജ് വിദ്യാർഥിനികളുടെ വാഹനാഭ്യാസം: 'ശിക്ഷയായി മൂന്നുമണിക്കൂർ ക്ലാസ്

കോഴിക്കോട് : പ്രൊവിഡൻസ്
വിമൻസ് കോളേജിൽ ഫൈൻ ആർട്സ് ഡേയിൽ വിദ്യാർഥിനികൾ അപകടകരമായരീതിയിൽ വാഹനമോടിച്ചതിനെത്തുടർന്ന് വിദ്യാർഥിനികൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ മൂന്ന് മണിക്കൂർ ബോധവത്കരണ ക്ലാസ്. ആർ.ടി.ഒ. പി.ആർ. സുമേഷിന്റെ നേതൃത്വത്തിൽ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിലെ ഹാളിലായിരുന്നു ക്ലാസ്. വിദ്യാർഥിനികൾ ഓടിച്ച 30 വാഹനങ്ങളും വിദ്യാർഥിനികൾ ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നിരുന്നു.വിദ്യാർഥികൾ ഓടിച്ച വണ്ടിയുടെ നമ്പറും കുട്ടികളുടെ പേരുവിവരങ്ങളും പ്രിൻസിപ്പൽ ആർ.ടി.ഒ.യ്ക്ക് നൽകിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹനവകുപ്പ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടത്. സാമൂഹിക മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് വിഷയത്തിൽ ഇടപെടുകയായിരുന്നു.

വീഡിയോയിൽ ബൈക്കിൽ യാത്രചെയ്ത ഹെൽമെറ്റ് ഇല്ലാത്ത വിദ്യാർഥികൾ 500 രൂപ പിഴയും ഈടാക്കിയതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post