കുറ്റ്യാടി ഇൻഡോർ സ്റ്റേഡിയത്തിനായി കൈകോർക്കും


*ഇൻഡോർ സ്റ്റേഡിയത്തിനായി കൈകോർക്കും*

കുറ്റ്യാടി: സ്പോർട്സിനെ നെഞ്ചിലേറ്റിയ പ്രദേശങ്ങളാണ് കുറ്റ്യാടിയും പരിസര പ്രദേശങ്ങളും.മാറിയ കാലത്തും കളിയെ സ്നേഹിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെയുണ്ട് ഈ പ്രദേശങ്ങൾ. ഇത്തരുണത്തിൽ നാട്ടിന് ഒരു ഇൻഡോർ സ്റ്റേഡിയം എന്നത് ഒരു അനിവാര്യതയായിരിക്കുകയാണ്. കുറ്റ്യാടിയിൽ ഒരു  ഇൻഡോർ സ്റ്റേഡിയം സ്ഥാപിച്ചു കിട്ടാനായി മുന്നിട്ടിറങ്ങാൻ മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ തീരുമാനിച്ചു.ഇത് സംബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി. ഭാരവാഹികളായ ജമാൽ പാറക്കൽ,ഒ.വി. ലത്തീഫ്,ടി.എം. നൗഷാദ് എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ്സ,വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, മെമ്പർ എ.സി. അബ്ദുൽ മജീദ്  എന്നിവർക്കും  നിവേദനം സമർപ്പിച്ചു.

Post a Comment

Previous Post Next Post