മരുതോങ്കര kc മുക്കിൽ കനാൽ പൊട്ടിയതിന്റെ ഭാഗമായി ഇന്ന് നാദാപുരം കുറ്റ്യാടി MLA മാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മറ്റ് ജനപ്രതിനിധികൾ തഹസിൽദാർ മറ്റ് റവന്യൂ ഉദ്യോഗസ്ഥർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൃഷിക്കാർ രാഷ്ട്രീയ പാർട്ടീ നേതാക്കൾ എന്നിവർ പങ്കെടുത്തു.ഇതിനെ തുടർന്ന് യോഗം ചില സുപ്രധാന തീരുമാനങ്ങൾ എടുത്തു.
*തീരുമാനങ്ങൾ*
1 വീടിന് നഷ്ടമുണ്ടായത് കൃത്യമായി കണക്കാക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി
2 കൃഷിനാശം ഉണ്ടായത് കണക്കാക്കാൻ കൃഷി ഓഫീസറെയും വാർഡ് മെമ്പറെയും ചുമതലപ്പെടുത്തി
3 നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ തീരുമാനിച്ചു.
4 കെനാൽ പൊട്ടിയത് ഉടൻ നന്നാക്കാൻ തീരുമാനിച്ചു.
5 പഞ്ചായത്ത് പ്രസിഡണ്ട് റവന്യൂ ഉദ്യോഗസ്ഥൻ ഇറിഗേഷൻ ഉദ്യോഗസ്ഥർ കോഡിനേറ്റ് ചെയ്യണം
6 കെനാലിന്റെ കേടുപാടുകൾ പറ്റിയ ഭാഗം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു.
കലക്ടറുടെ ചേംബറിൽ
9/3/22 ന് രാവിലെ യോഗം ചേർന്ന് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും
Post a Comment