ബാലുശേരി:
അമിതവേഗത്തിൽ ലോറി ഓടിച്ച് ഡ്രൈവറുടെ പരാക്രമം.നിരവധി പേർക്ക് പരിക്ക്. കൊയിലാണ്ടിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന KL.11.AZ.2503 നമ്പർ ലോറിയാണ് അപകടങ്ങൾ ഉണ്ടാക്കിയത്.
അമിതവേഗത്തിലും അശ്രദ്ധയിലും വന്ന ലോറി നിരവധി ആളുകളെ തട്ടി പരിക്കേല്പിച്ചു.
നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ബാലുശേരി പൊലീസ് ലോറിയെ പിന്തുടർന്ന് വട്ടോളിയിൽവച്ച് കസ്റ്റഡിയിലെടുത്തു.
ലോറി ഓടിച്ച താമരശ്ശേരി കോരങ്ങാട് വട്ടകൊരുവിൽ ഹുനൈഫ് (28) എന്നയാളെ അറസ്‌റ്റ് ചെയ്‌തു.ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഹൈവേ പൊലീസ് എസ്ഐ രവീന്ദ്രൻ, നാറാത്ത് സ്വദേശി കോയ എന്നിവർ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
Post a Comment