കുറ്റ്യാടി: പുതുക്കിപ്പണിയുന്ന അടുക്കത്ത് നൂറുൽ ഇസ്‌ലാം മദ്രസ്സയുടെ ശിലാസ്ഥാപന കർമ്മം മഹല്ല് ഖാസി എടച്ചേരി കുഞ്ഞബ്ദുള്ള മൗലവി നിർവ്വഹിച്ചു.സി.എം. നൗഫൽ അഹമ്മദ് ഉൽഘാടനം നിർവ്വഹിച്ചു. വി.മുബാറക് അധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം.എൽ.എ. സുഹൃദ് സന്ദേശം നൽകി. 1949 ൽ സ്ഥാപിതമായ മദ്രസ്സ കുറ്റ്യാടി മേഖലയിലെ ആദ്യ കാല മദ്രസ്സയാണ്. ചടങ്ങിൽ വാർഡ് മെമ്പർ ടി.പി.ആലി, കെ.പി. നൂറുദ്ദീൻ, കെ.പി.കുഞ്ഞമ്മത്, സി.വി. അഷ്റഫ്, അരീക്കര അസീസ്, എൻ.കെ. കുഞ്ഞബ്ദുള്ള, ജമാൽ പാറക്കൽ, പി.കെ. അഷ്റഫ്,വി.കെ. മജീദ്, കിളയിൽ ജമാൽ, കെ.പി.റഷീദ്, എൻ.കെ.ഹമീദ്,വി.കെ. കുഞ്ഞബ്ദുള്ള, വി.കെ.ജലീൽ, ഇ.കെ. അബ്ദുള്ള,ഹാഷിം ഇല്ലത്ത് എന്നിവർ പ്രസംഗിച്ചു.
പുതുക്കിപ്പണിയുന്ന അടുക്കത്ത് നൂറുൽ ഇസ്‌ലാം മദ്രസ്സയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
Malayoram News
0
Post a Comment