നാദാപുരം: അഞ്ചുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.
മരിച്ച അസ്മിനയുടെ ഭർത്താവ് കമ്മനകുന്നുമ്മൽ ജംഷീറിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ കർമ്മസമിതി രൂപീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ മാർച് 13 നാണു പൈക്കളങ്ങാടിയിലെ ജംഷീറിന്റെ ഭാര്യയും നരിക്കാട്ടെരി അഷ്‌റഫിന്റെ മകളുമായ അസ്മിനയെ ഭർതൃ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്.
ആദ്യം തൊട്ടിൽപ്പാലം പോലീസ് അന്വേഷിച്ച കേസ് പിന്നീട് നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുകയായിരുന്നു.
Post a Comment