കരുവഞ്ചാലിൽ നടന്ന വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ നേഴ്സ് മരണപ്പെട്ടു 🔰⭕️


കരുവഞ്ചാൽ മലയോര ഹൈവേയിൽ ഹണി ഹൗസിന് സമീപം വാഹനം ഇടിച്ച് നേഴ്സ് മരിച്ചു. പരിയാരം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് മരിച്ചത് ഇന്ന് ഉച്ചക്ക് 3 മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടതാകാം മരണകാരണമെന്ന് നിഗമനം.

ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അമിതവേഗത്തിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂർ റൂറൽ എസ്പി ഓഫീസിലെ ജീവനക്കാരൻ ബിജുവിന്റെ ഭാര്യയാണ് മരിച്ച രമ്യ. 36 വയസായിരുന്നു . മൃതദേഹം പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം നാളെ സംസ്കരിക്കും.

 പരിയാരം മെഡിക്കൽ കോളേജിലെ രോഗികളുടെ ഏറ്റവും പ്രിയപ്പെട്ട നഴ്സ് ആയിരുന്നു. എല്ലാ രോഗികളോടും വളരെ സൗമ്യമായും വളരെ സ്നേഹത്തോടെ നിറപുഞ്ചിരികളോടെ മാത്രം ഇടപഴകിയിരുന്ന നഴ്സിംഗ് നിര്യാണത്തിൽ മലയോരം ഒന്നടങ്കവും പരിയാരം നഴ്സിംഗ് കോളേജും ദുഖാത്രമാണ്.

 മലയോര മേഖല ഒന്നടങ്കം തീർത്തും ദുഃഖായി മാറിയിരിക്കുകയാണ്. വളരെ സൗമ്യമായ ചിരിയും  എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി രോഗികൾക്കും അതുപോലെ തന്നെ മലയോരത്തെ എല്ലാ പ്രിയപ്പെട്ടവർക്കും താങ്കളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നു രമ്യ.

Post a Comment

Previous Post Next Post