മലയോരത്തെ വിദ്യാർത്ഥികൾക്കായി KSRTC യുടെ പ്രത്യേക കരുതൽ 🔰⭕️ മലയോരം ന്യൂസിന്റെ അഭ്യർത്ഥനയെ തുടർന്ന് കണ്ണൂർ ഡിടിഒ മനോജ് സാറും ബാംഗ്ലൂരിലെ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഓഫ് കൺട്രോളർ ലുയിസ് സാറും സംയുക്തമാക്കി നടത്തിയ പ്രയത്നമാണ് വിദ്യാർത്ഥികൾക്ക് താങ്ങായത് ⚡♥️

മലയോരം ന്യൂസിന്റെ അഭ്യർത്ഥനയെ തുടർന്ന് കണ്ണൂർ ഡിടിഒ മനോജ് സാറും ബാംഗ്ലൂരിലെ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ ഓഫ് കൺട്രോളർ ലുയിസ് സാറും സംയുക്തമാക്കി നടത്തിയ പ്രയത്നമാണ് വിദ്യാർത്ഥികൾക്ക് താങ്ങായത് ⚡♥️

ആലക്കോട്: rayzor global ventures ന്റെയും മലയോരം ന്യൂസിന്റെയും അഭ്യർത്ഥനയെ തുടർന്ന് മലയോരത്തെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ആർടിസിയുടെ പ്രത്യേക കരുതൽ. ബാംഗ്ലൂരിലെ ഒരു നഴ്സിംഗ് കോളേജിൽ പഠിക്കുന്ന കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികൾക്ക്‌ ഈസ്റ്റർ വിഷു അവധിക്ക് സമയബന്ധിതമായി നാട്ടിലെത്താൻ KSRTC കാണിച്ച കരുതൽ പ്രശംസ അർഹിക്കുന്നതാണ്.

ഏപ്രിൽ ഒന്നിന് ശനിയാഴ്ച അവധി ലഭിച്ച കുട്ടികൾക്കു നോർമൽ ബസ് ടൈമിൽ നാട്ടിലെത്തിയാൽ ഇറങ്ങുന്ന സ്റ്റോപ്പുകളിൽ നിന്ന് വീട്ടിൽ എത്താൻ ഉള്ള ബുദ്ധിമുട്ടും ക്രിസ്ത്യൻ കുട്ടികൾക്ക് ഓശാന ഞായറാഴ്ച രാവിലെ കുർബാന കാണുവാനുമുള്ള ബുദ്ധിമുട്ടും പരിഗണിച്ച് വൈകുന്നേരം 9.30ന് ബാംഗ്ലൂരിൽ നിന്നും ആരംഭിച്ച് പുലർച്ച അഞ്ചുമണിയോടെ ആലക്കോട് എത്തേണ്ടിയിരുന്ന പയ്യന്നൂർ ഡിപ്പോയുടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർക്കാരിൽ നിന്നും പ്രത്യേക അനുമതി എടുത്ത് വൈകുന്നേരം നാലരയ്ക്ക് ബാംഗ്ലൂരിൽ നിന്നും ആരംഭിച്ച രാത്രി 12 മണിക്ക് മുന്നേ എത്തുന്ന രീതിയിൽ പുനർ ക്രമീകരിച്ചത്.

കുട്ടികൾ സഞ്ചരിച്ച ബസ് 


കെഎസ്ആർടിസി കണ്ണൂർ ഡിടിഒ ആയി സേവനം അനുഷ്ഠിക്കുന്ന മനോജ് സർ നടത്തിയ പ്രത്യേക ഇടപെടലുകളാണ് വിദ്യാർത്ഥി സൗഹൃദപരമായ ഈ യാത്ര സാധ്യമാക്കിയത്.

ബാംഗ്ലൂരിൽ നിന്നുള്ള പെർമിറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും പ്രത്യേക പരിഗണനയോടെ നിർവഹിച്ച കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ ലുയിസ് സാറിന്റെ പരിശ്രമങ്ങളും ഏറെ വിലമതിക്കുന്നതാണ്.

Full Ticket Bulk Booking Status


വിദ്യാർത്ഥികളുടെ യാത്രയുമായി ബന്ധപ്പെട്ട ഈ വിഷയം മലയോരം ന്യൂസിന്റെ അഭ്യർത്ഥനയെ തുടർന്ന് കെഎസ്ആർടിസിയുടെ ശ്രദ്ധയിൽ എത്തിച്ചത് കണ്ണൂർ സെന്റ് മൈക്കിൾ സ്കൂളിലെ അധ്യാപകനായ ബോണി മാഷ് ആണ്. ബോണി മാഷും പ്രസ്തുത വിഷയത്തിൽ നടത്തിയ ഇടപെടലുകൾ എടുത്തുപറയേണ്ടവയാണ്.


കെഎസ്ആർടിസിയിൽ നിന്നും അറിയിപ്പ് ലഭിച്ചതനുസരിച്ച് കുട്ടികളുടെ അഡ്മിഷൻ കൗൺസിലറായ റിജിൽ ടി അനിൽ വൈകുന്നേരം നാലരയോടെ ബസ് എത്തുമെന്നു കുട്ടികളെ അറിയിച്ചു വേണ്ട ഒരുക്കങ്ങളും ചെയ്തു.

41 കുട്ടികൾക്കും കമ്പയിൻഡ് ടിക്കറ്റ് ബുക്കിംഗ് സാധ്യമാക്കി തന്ന പയ്യന്നൂർ ഡിപ്പോയിലെ വിജീഷ് സാർ ആണ് കുട്ടികളോടുള്ള കരുതലിൽ ഈ യാത്രയുടെ തുടക്കം കുറിച്ചത്.

സമയം മാറി ഓടാൻ ഏറെ പ്രതിബന്ധങ്ങൾ ഉണ്ടായിട്ടും കുട്ടികളുടെ സൗകര്യാർത്ഥം വേണ്ട കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്തു ഉത്സവ സീസണിലെ ഓഫീസ് തിരക്കുകൾക്കൊപ്പം ഇങ്ങനെ ഒരു സേവനം ഒരുക്കിയത് കുട്ടികളോടുള്ള കെഎസ്ആർടിസിയുടെയും കെഎസ്ആർടിസി അധികൃതരുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും കരങ്ങൾ ആണ്.

Crew

അനീഷ് , രഞ്ജിത്ത് എന്നിവരയായിരുന്നു ക്യാബിൻ ക്രൂ. കുട്ടികളെ കൃത്യമായി അവരുടെ രക്ഷിതാക്കൾ വരുന്നതുവരെ കാത്ത് നിനിന്നും വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത് അനീഷും രഞ്ജിത്തുമാണ് 

പുലർച്ചയോടെ നാട്ടിലെത്തേണ്ടിയിരുന്ന കുട്ടികൾക്ക് നേരത്തെ നാട്ടിലെത്താൻ സാധിച്ചത് വളരെ ഉപകാരമായെന്നും സ്വന്തമായി വണ്ടി ഇല്ലാത്ത രക്ഷിതാക്കളെ സംബന്ധിച്ച് കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ മറ്റു വാഹനങ്ങൾ അറേഞ്ച് ചെയ്യാൻ സൗകര്യപ്രദമായെന്നും കെഎസ്ആർടിസിയുടെ കരുതലിന് ഏറെ നന്ദിയുണ്ടെന്നും രക്ഷിതാക്കൾ മലയോരം ന്യൂസിനോട് പറഞ്ഞു.

അവധിക്ക് ശേഷം തിരിച്ചു കോളേജിലേക്കുള്ള യാത്രയിലും കെഎസ്ആർടിസി ഇതേ സൗകര്യം മലയോരം ന്യൂസിന്റ്  അഭ്യർത്ഥനയെ തുടർന്ന്  തന്നെ ചെയ്തു നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയം.
Return Ticket 


Post a Comment

Previous Post Next Post