നാദാപുരം: എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളിയുടെ നേതൃത്തത്തിൽ നാദാപുരത്ത് വൻ കഞ്ചാവ് വേട്ട. നാദാപുരം തൂണേരി വില്ലേജിൽ വെള്ളൂർ ചാലപ്പുറം - കോടഞ്ചേരി റോഡിൽ സ്ഥിതി ചെയ്യുന്ന തൂണേരി പഞ്ചായത്ത് NRHM ഹോമിയോ ഡിസ്പൻസറിക്ക് മുൻവശം ടി റോഡരികിൽ വച്ച് 1.100.kg കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന കുറ്റത്തിന് പശ്ചിമബംഗാൾ സ്വദേശി സഹിദ മൊണ്ട എന്നയാളുടെ മകൻ സദ്ദാം മൊണ്ടൽ എന്നയാളെ U/s 20(b)ii (B) of NDPS ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. റെയിഡിൽ പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത് എ.കെ, ചന്ദ്രൻസി.പി , സിവിൽ എക്സൈസ് ഓഫീസർമാരായ വി.സി. വിജയൻ, ഷിരാജ്.കെ , ഗണേഷ് .കെ ,സുരേഷ്കുമാർ.സി എം, രജിലാഷ്, ശ്രീജേഷ് പി പി.Wceo നിഷ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
നാദാപുരത്ത് വൻ കഞ്ചാവ് വേട്ട ;ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ
Malayoram News
0
Post a Comment