പെൺകുട്ടിയെ വിലയ്ക്ക് വാങ്ങി പീഡനം: പ്രതികൾ റിമാൻഡിൽ - പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത് 🔰⭕️


ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ വി​ല​യ്ക്കു​വാ​ങ്ങി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു. നെ​യ്യാ​ർ​ഡാം ഇ​ട​വാ​ച്ച​ൽ കു​ഞ്ചു നി​വാ​സി​ൽ അ​ഖി​ൽ ദേ​വ് ( 25), ഇ​യാ​ളു​ടെ പെ​ൺ​സു​ഹൃ​ത്ത് കാ​ട്ടാ​ക്ക​ട മൂ​ങ്ങോ​ടു വി​നീ​ഷാ ഭ​വ​നി​ൽ വി​നീ​ഷ (24), പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് എ​ന്നി​വ​രെ​യാ​ണ് കാ​ട്ടാ​ക്ക​ട കോ​ട​തി റി​മാ​ൻ​ഡു ചെ​യ്ത​ത്.

എ​റ​ണാ​കു​ള​ത്ത് ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യെ​യും കു​ട്ടി​യെ​യും ട്രെ​യി​നി​ൽ വ​ച്ചാ​ണ് അ​ഖി​ൽ ദേ​വ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്നു അ​ഖി​ൽ ദേ​വ് 1500 രൂ​പ കൊ​ടു​ത്ത് പെ​ൺ​കു​ട്ടി​യെ വാ​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​ന്‍റെ കാ​മു​കി​യു​ടെ വീ​ട്ടി​ലും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി പോ​യി​രു​ന്നു.

യു​വാ​വി​ന്‍റെ​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും പെ​രു​മാ​റ്റ​ത്തി​ല്‍ പെ​ണ്‍​സു​ഹൃ​ത്തി​ന്‍റെ അ​മ്മ​യ്ക്ക് സം​ശ​യം തോ​ന്നി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത പു​റ​ത്തു വ​ന്ന​ത്. തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post