മലയോരത്തിന്റെ അഭിമാനമായി ആലക്കോട് സ്വദേശി യുട്യൂബർ ഷാൽബിൻ വിനയൻ 🔰⭕


ആലക്കോട്
: മലയോരത്തിന്റെ അഭിമാനമായി യുട്യൂബർ ഷാൽബിൻ വിനയൻ. മലയോരത്തുനിന്നും കേരളത്തിലെ ലീഡിങ് യൂട്യൂബർ എന്ന നിലയിലേക്ക് ഉള്ള ഷാൽബിന്റെ യാത്ര പോരാട്ടങ്ങളുടേത് ആയിരുന്നു.

പൊതുവെ പിടിച്ചു നിൽക്കാൻ ഏറ്റവും പ്രയാസം ഏറിയ സിനിമ ഇൻഡസ്ട്രിയിലും ഫിലിം പ്രൊമോഷനിൽ ഇന്ന് തന്റെതായ ഐഡന്റിറ്റി അവകാശപെടാൻ സാധിക്കുന്ന തലത്തിൽ ഷാൽബിൻ വളർന്നു.

ആലക്കോട് സ്വദേശി ആയ ഷാൽബിൻ വായാട്ടുപറമ്പ് സൈന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് ടെക്നിക്കൽ മികവിൽ പ്രഗത്ഭൻ ആയിരുന്നു ഷാൽബിൻ എന്ന് സഹപാഠികൾ പറയുന്നു.

നിശ്ചയദാർഢ്യം കൊണ്ട് സിനിമാ പ്രൊമോഷൻ രംഗത്തും, യൂട്യൂബർ എന്ന നിലയിലും ഷാൽബിൻ നേടിയ നേട്ടങ്ങൾ മലയോരത്തിനും കൂടി അഭിമാനിക്കാവുന്നതാണ്.

അടുത്തകാലത്തു ശ്രദ്ധേയമായ കേരളത്തിലെ   പല സെലിബ്രിറ്റി ഇന്റർവ്യുകളിലും ഷാൽബിൻ വിനയൻ ആയിരുന്നു ഇന്റർവ്യൂർ. മൈൽസ്റ്റോൺ മേക്കേഴ്സ് “Milestone Makers” ആണ് ഷാൽബിന്റ യൂട്യൂബ് ചാനൽ.

Post a Comment

Previous Post Next Post