കുവൈത്തിലെ മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ള തൊഴിലാളി ക്യാമ്പിലെ തീപിടുത്തത്തിൽ 35 പേർ മരിച്ചതായി മന്ത്രാലയം, മരിച്ചവരിൽ മലയാളികളും





കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടിത്തത്തിൽ 35 പേർ മരിച്ചതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. 43 പേർക്ക് ഗുരുതര പരിക്കേറ്റതായും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മരിച്ചവരിൽ മലയാളികൾ ഉള്ളതായി സൂചനകളുമുണ്ട്. ആവശ്യമായ സജ്ജീകരണങ്ങൾ രാജ്യത്തെ ആശുപത്രികളിൽ ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. നാലുപേര്‍ മരിച്ചതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്

Post a Comment

Previous Post Next Post