*കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം*
കുറ്റ്യാടി: കുറ്റ്യാടി ചെറിയകുമ്പളത്ത് സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കണ്ടക്ടർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക്.
കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറിലും പിന്നീട് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയിലും ഇടിക്കുകയായിരുന്നു. ബസിന്റെ അമിതവേഗതയും മഴപെയ്ത് റോഡ് നനഞ്ഞതും അപകടത്തിലേക്ക് നയിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആരുടേയും പരുക്കകൾ ഗുരുതരമല്ലെന്നാണ് വിവരം
Post a Comment