ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ദുർഗയിലെ കുട്ടികൾക്ക് മെഡൽ തിളക്കം, Championship


 

കാഞ്ഞങ്ങാട് :കണ്ണൂരിൽ വെച്ച് നടന്ന 8-ാം മത് കേരള സംസ്ഥാന സബ് ജൂനിയർ ബോയ്സ് ആൻ്റ് ഗേൾസ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ദുർഗയിലെ കുട്ടികൾക്ക് മെഡൽ തിളക്കം.

35-37 കിലോ വിഭാഗത്തിൽ ദുർഗ ഹയർസെക്കന്ററി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി ആവ്രിൻ അന്ന സജിയും ഒമ്പതാം ക്ലസ് വിദ്യാർത്ഥി അനന്ദ് കൃഷ്ണൻ 67-70 കിലോ വിഭാഗത്തിലും വെള്ളിമെഡൽ നേടി.

സബ് ജൂനിയർ പെൺകുട്ടികളുടെ 30-33 കിലോ

വിഭാഗത്തിൽഒമ്പതാം തരം വിദ്യാർത്ഥി ദിയ പ്രമോദ്   വെങ്കല മെഡലും നേടിയാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്.

കെ ജെ.സെബാസ്റ്റ്യൻ, അജയകുമാർ നെല്ലിക്കാട്ട് എന്നിവരാണ് ഇവരുടെ പരിശീലകൻ .

അജാനൂർ ബീച്ച് കൊളവയൽ ലിലെ എൻ

പ്രമോദ് - എ സി സൂന ദമ്പതികളുടെ മകളാണ് ദിയ.

 കാഞ്ഞങ്ങാട് സൗത്തിലെ സജിവർഗീസ്, ജെസ്നീ ജെയിംസ് എന്നിവരുടെ മകളാണ് ആവ്റിൻ അന്ന. കിഴക്കുംകരയിലെ സി രാജേഷ്‌കുമാർ -അർച്ചന ദമ്പതികളുടെ മകനാണ് അനന്ദ് കൃഷ്ണൻ.

Post a Comment

Previous Post Next Post