ബി.ജെ.പി യുടെ ക്രിസ്‌ത്യൻ വിരുദ്ധത: ഇരട്ടത്താപ്പ് തുറന്നുകാട്ടി മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ് 🔰🛑

വൈദികരെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് അടിച്ചോടിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ കേരളത്തിൽ സ്നേഹനാടകമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്

മഹാരാഷ്ട്രാ ബി.ജെ.പി. നിയമനിർമ്മാണ കൗൺസിൽ (എം.എൽ.സി.) ഗോപിചന്ദ് പടൽക്കർ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ മഹാരാഷ്ട്ര പ്രദേശ കോൺഗ്രസ് കമ്മിറ്റി ജനാൽ സെക്രട്ടറി ജോജോ തോമസ്. 

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും നിയമവാഴ്‌ചയെയും പരസ്യമായി വെല്ലുവിളിക്കുന്നതാണ് പടൽക്കറുടെ പ്രസ്‌താവനകളെന്ന് ജോജോ തോമസ് ചൂണ്ടിക്കാട്ടി.

പടൽക്കർ ഇനി എം.എൽ.സി സ്ഥാനത്ത് തുടരാൻ യാതാരു യോഗ്യതയുമില്ലെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് കത്തയച്ചതായും ജോജോ തോമസ് അറിയിച്ചു.

ജൂൺ 17ന് സാങ്ഗ്ലി ജില്ലയിലെ ഗുണ്ടേവാഡിയിൽ നടന്ന പൊതുപരിപാടിയിൽ ഗോപിചന്ദ് പടൽക്കർ നടത്തിയ പ്രസ്താവനകൾ ഭരണഘടനാപരമായ അവകാശങ്ങളെയും നിലവിലുള്ള നിയമ വ്യവസ്ഥകളെയും നഗ്‌നമായി ലംഘിക്കുന്നതാണ്. 

ഒരു ജനപ്രതിനിധിക്ക്‌ അധികാരമില്ലാത്ത വിഷയങ്ങളിൽ നിയമം കയ്യിലെടുക്കാൻ പൊതു ജനങ്ങളെ പ്രേരിപ്പിക്കുന്നതും, ചില മതവിഭാഗങ്ങൾക്കെതി രെ വിദ്വേഷം പ്രചരിപ്പിക്കുന്നതും, സർക്കാർ ജീവനക്കാർക്കിടയിൽ മതപരമായ വിവേചനം ആവശ്യപ്പെടുന്നതും അങ്ങേയറ്റം ഗൗരവകരമാണ്.

ഏതൊരു വ്യക്തിക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഏത് മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലിക അവകാശമാണ്. ഈ അവകാശത്തെ പരസ്യമായി വെല്ലുവിളിക്കുന്നത് അംഗികരിക്കാനാവില്ല. 

നിയമം കയ്യിലെടുക്കാൻ ഒരു ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും അതിന് പാരിതോഷികം വാഗ്ദ‌ാനം ചെയ്യുകയും ചെയ്യുന്നത് കടുത്ത നിയമലംഘനമാണന്നും അദ്ദേഹം വ്യക്തമാക്കി.

നിയമലംഘനം നടത്തിയിട്ടും എന്തുകൊണ്ടാണ് പോലീസ് കേസ് എടുക്കാത്തതെന്ന് ബി.ജെ.പി. സർക്കാർ വ്യക്തമാക്കണമെന്ന് ജോതോമസ് ആവശ്യപ്പെട്ടു. ഇതിനോടകം പല സ്ഥലങ്ങളിലും പരാതി നൽകിയിട്ടും പോലിസ് ഇതുവരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് ആശങ്കാജനകമാണ്.

ബി.ജെ.പി.യുടെ ക്രിസ്ത്യൻ സ്നേഹം ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരുവശത്ത്,ബി.ജെ.പി. എം.എൽ.സി. ക്രിസ്ത്യാനികൾക്കും പുരോഹിതർക്കും എതിര ആഞ്ഞടിക്കുമ്പോൾ, മറുവശത്ത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി. നേത്യത്വം ക്രിസ്ത‌്യാനികളെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നത് അവരുടെ തനി നിറം വെളിപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post