🔰⭕കോട്ടൂർ സി എസ് ടി ആശ്രമ കൺവെൻഷൻ⭕🔰
ശ്രീകണ്ടാപുരം : വിശുദ്ധ കൊച്ചുത്രേസ്യായുടെ വിശുദ്ധ പദവിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച്. ശ്രീകണ്ഠാപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ മൈതാനത്തിൽ വച്ച് 2025 ഒക്ടോബർ 18, 19, 20 തീയതികളിൽ സുപ്രസിദ്ധ വചനപ്രഘോഷകനായ ഫാദർ മാത്യു വയലാമണ്ണിൽ സി എസ് ടി നയിക്കുന്ന പ്രഥമ കോട്ടൂർ സി എസ് ടി ആശ്രമ ബൈബിൾ കൺവെൻഷൻ.
മലബാർ മേഖലയിൽ ചെറുപുഷ്പ സഭയുടെ പ്രഥമ ആശ്രമമായ സെൻ്റ് തോമസ് ആശ്രമത്തിന്റെ നേതൃത്വത്തിലാണ് ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നത്. ശ്രീകണ്ഠാപുരം മേഖലയിൽ സാമൂഹിക സാംസ്കാരിക ബൗദ്ധിക ആത്മീയ മേഖലകളിൽ 1958 മുതൽ ഉണർവേകുന്ന ചെറുപുഷ്പ സഭയുടെ സ്ഥാപനമാണ് സെയിം തോമസ് ആശ്രമം കോട്ടൂർ
ആശ്രമത്തിന്റെ കീഴിൽ
ലിറ്റിൽ ഫ്ലവർ സിബിഎസ്ഇ സ്കൂളും, കോട്ടൂർ പ്രൈവറ്റ് ഐടിഐ യും, സ്മിത്ത് ഇൻഡസ്ട്രി വർക്ക്സും വർഷങ്ങളായി പ്രവർത്തിച്ച് വരുന്നു.
മലബാറിന് ഒരു പുത്തൻ ആത്മീയ ഉണർവ് നൽകുക എന്ന് ഉദ്ദേശത്തോടു കൂടിയും വിശുദ്ധ ചെറുപുഷ്പത്തിന്റെ വിശുദ്ധ പദവിയുടെ നൂറാം വർഷം ആഘോഷിക്കുന്ന ഈ നിമിഷത്തിൽ ദൈവത്തിന് നന്ദി അർപ്പിക്കുവാനും, ദൈവജനം ഒന്നുചേരുന്ന നിമിഷങ്ങളിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഫാദർ ജോൺ കൊച്ചുപുരയ്ക്കൽ സി എസ് ടി ആശ്രമ സുപ്പീരിയർ
മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് രാത്രിയിൽ പല മേഖലകളിലേക്കും തിരികെ പോകാനായി വാഹന സൗകര്യം ഏർപ്പെടുത്തുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:6238227164

Post a Comment