റയില്‍വേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) 2026-ലേക്കുള്ള വൻ റിക്രൂട്ട്‌മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചു. 22,000 ഗ്രൂപ്പ് ഡി ഒഴിവുകളാണ് ആകെയുള്ളത്.2026 ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ ഓണ്‍ലൈനായിഅപേക്ഷകളസമർപ്പിക്കാവുന്നതാണ്.
2025 ഡിസംബർ 23-ന് പുറത്തുവിട്ട പ്രാഥമിക അറിയിപ്പിനെ തുടർന്നാണ് വിശദമായ റിക്രൂട്ട്‌മെന്റ് ഷെഡ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്.
പത്താം ക്ലാസ് (മാട്രിക്കുലേഷൻ) പാസായവർക്കോ അംഗീകൃത ഇൻഡസ്ട്രിയല്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ITI) സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കോ ജോലിയ്ക്കായി അപേക്ഷിക്കാം. 2026 ജനുവരി 1-ന് 18-നും 33-നും ഇടയിലപ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
നിയമങ്ങള്‍ക്കനുസരിച്ച് സംവരണ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം ₹18,000/- രൂപ പ്രാരംഭ ശമ്ബളമായി ലഭിക്കും.
ഇതിനുപുറമെ, റെയില്‍വേ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭ്യമാകും.കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ശാരീരികക്ഷമതാ പരീക്ഷ (PET), രേഖാപരിശോധന എന്നിവ ഉണ്ടാകും. പരീക്ഷയുടെ കൃത്യമായ പാറ്റേണ്‍, സിലബസ് എന്നിവ ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദമായി rrbchennai.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ ഏകദേശ കണക്കുകള്‍ ഇതാ
ട്രാക്ക് മെയിന്റനർ (ഗ്രൂപ്പ് IV) - 11,000, പോയിന്റ്സ്മാൻ B - 5,000, അസിസ്റ്റന്റ് (S&T) - 1,500, അസിസ്റ്റന്റ് (C&W) - 1,000, അസിസ്റ്റന്റ് (TRD) - 800, അസിസ്റ്റന്റ് (ട്രാക്ക് മെഷീൻ) - 600, അസിസ്റ്റന്റ് (ബ്രിഡ്ജ്) - 600, അസിസ്റ്റന്റ് ഓപ്പറേഷൻസ് (ഇലക്‌ട്രിക്കല്‍) - 500, അസിസ്റ്റന്റ് (P-വേ) - 300, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്‌ട്രിക്കല്‍) - 200, അസിസ്റ്റന്റ് (TL & AC) - 50
Post a Comment