◼️ചാർട്ടേഡ് അക്കൗണ്ടൻസി (CA) എന്ന സ്വപ്നത്തിന് പിന്നാലെ പായുന്ന മിടുക്കരായ വിദ്യാർത്ഥികൾ പലപ്പോഴും നേരിടുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്.
◼️"CA പഠനത്തിനിടയിൽ കോളേജിൽ പോയി ഡിഗ്രി എടുക്കാൻ സമയം കിട്ടുന്നില്ല, ഇനി CA പാസായില്ലെങ്കിൽ കൈയിൽ ഒരു ഡിഗ്രി പോലും ഇല്ലാതാകുമോ?" എന്ന പേടി.
◼️എന്നാൽ ആ പേടി ഇനി വേണ്ട! CA പഠിക്കുന്നവർക്കും പാതിവഴിയിൽ എത്തിയവർക്കും ഒരുപോലെ സന്തോഷിക്കാൻ വക നൽകുന്ന ഒരു തകർപ്പൻ തീരുമാനം ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) പ്രഖ്യാപിച്ചിരിക്കുകയാണ്.
◼️ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുമായി (ICAI) ചേർന്ന് നടപ്പിലാക്കുന്ന ഈ പുതിയ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.
*📍എന്താണ് ഈ പുതിയ 'ക്രെഡിറ്റ് ട്രാൻസ്ഫർ' പദ്ധതി...?*
◼️ലളിതമായി പറഞ്ഞാൽ, നിങ്ങൾ CA കോഴ്‌സിന്റെ ഭാഗമായി കഷ്ടപ്പെട്ട് പഠിച്ച് പാസായ വിഷയങ്ങൾ, ഡിഗ്രിക്ക് വേണ്ടി വീണ്ടും പഠിക്കേണ്ടതില്ല...
◼️സാധാരണയായി ഒരു കുട്ടി IGNOU-വിൽ B.Com-ന് ചേർന്നാൽ എല്ലാ വിഷയങ്ങളും എഴുതിയെടുക്കണം. എന്നാൽ നിങ്ങൾ CA വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾ ഇതിനകം പാസായ വിഷയങ്ങൾക്ക് IGNOU 'ഇളവ്' (Exemption) നൽകും.
◼️ഇതിനെയാണ് 'ക്രെഡിറ്റ് ട്രാൻസ്ഫർ' എന്ന് വിളിക്കുന്നത്. അതായത്, CA-യിലെ നിങ്ങളുടെ അധ്വാനം IGNOU ഡിഗ്രിയിലേക്കും മാറ്റാം.
*📍ആർക്കൊക്കെ ഇതിന്റെ ഗുണം ലഭിക്കും...?*
◼️ഈ പദ്ധതി പ്രധാനമായും താഴെ പറയുന്ന രണ്ട് വിഭാഗം വിദ്യാർത്ഥികൾക്കാണ് ഉപകരിക്കുക.
1. *B.Com (Bachelor of Commerce):* CA ഇന്റർമീഡിയറ്റ് തലത്തിലുള്ള വിഷയങ്ങൾ പാസായവർക്ക് B.Com-ലെ സമാനമായ വിഷയങ്ങളിൽ നിന്ന് ഒഴിവാകാം.
2. *M.Com (Master of Commerce):* CA ഫൈനൽ/ഇന്റർമീഡിയറ്റ് തലത്തിലുള്ള വിഷയങ്ങൾ പാസായവർക്ക് M.Com-ലെ വിഷയങ്ങളിലും ഇളവ് ലഭിക്കും.
*📍വിദ്യാർത്ഥികൾക്കുള്ള 4 പ്രധാന നേട്ടങ്ങൾ*
1. *സമയലാഭം:* ഒരേ അക്കൗണ്ടിംഗും ലോയും (Law) രണ്ട് തവണ പഠിച്ച് സമയം കളയേണ്ട. ബാക്കിയുള്ള കുറച്ച് വിഷയങ്ങൾ മാത്രം IGNOU-വിൽ പഠിച്ചാൽ മതി.
2. *കുറഞ്ഞ ചെലവ്:* ക്രെഡിറ്റ് ട്രാൻസ്ഫർ വഴി ഒഴിവാക്കി കിട്ടുന്ന വിഷയങ്ങൾക്ക് കോഴ്സ് ഫീസ് അടക്കേണ്ടതില്ല. വെറും 500 രൂപ (16 ക്രെഡിറ്റ് വരെ) അല്ലെങ്കിൽ 1000 രൂപ (16 ക്രെഡിറ്റിന് മുകളിൽ) എന്ന ചെറിയൊരു പ്രോസസ്സിംഗ് ഫീസ് മാത്രമേ ഇതിനുള്ളൂ. ഫീസ് നിരക്ക് കാലാകാലങ്ങളിൽ മാറ്റങ്ങൾക്ക് വിധേയമാണ്.
3. *സേഫ്റ്റി നെറ്റ്:* CA കടുപ്പമേറിയ കോഴ്‌സാണ്. എന്തെങ്കിലും കാരണവശാൽ അത് നീണ്ടുപോയാലും, ഈ പദ്ധതി വഴി കുറഞ്ഞ സമയത്തിനുള്ളിൽ ഒരു B.Com/M.Com ബിരുദം കൈയിൽ കരുതാൻ സാധിക്കും.
4. *ഏത് സ്കീമുകാർക്കും അവസരമുണ്ട് കേട്ടോ:* പഴയ CA സ്കീമിൽ (2002 മുതൽ ഉള്ളത്) പഠിച്ചവർക്കും പുതിയ സ്കീമിൽ പഠിക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.
*📍ശ്രദ്ധിക്കേണ്ട നിബന്ധനകൾ (Conditions)*
◼️ഈ ആനുകൂല്യം ലഭിക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:-
* *🎙️ അഡ്മിഷൻ നിർബന്ധം:* നിലവിൽ IGNOU-വിൽ അഡ്മിഷൻ എടുത്തവർക്കോ അല്ലെങ്കിൽ പുതുതായി അഡ്മിഷൻ എടുക്കുന്നവർക്കോ മാത്രമേ ഇത് ലഭിക്കൂ.
* *🎙️പാസായിരിക്കണം, ഇളവ് പോര:* CA പരീക്ഷയിൽ നിങ്ങൾ *എഴുതി പാസായ* (Secured Pass Marks) വിഷയങ്ങൾക്ക് മാത്രമേ IGNOU-വിൽ ഇളവ് ലഭിക്കൂ. CA-യിൽ നിങ്ങൾക്ക് ഏതെങ്കിലും വിഷയത്തിന് 'Exemption' ലഭിച്ചിട്ടുണ്ടെങ്കിൽ, ആ വിഷയത്തിന് *IGNOU-വിൽ ഇളവ്* കിട്ടില്ല.
* *🎙️മിനിമം കാലയളവ്:* എല്ലാ വിഷയങ്ങൾക്കും ഇളവ് കിട്ടിയാലും, IGNOU നിശ്ചയിച്ചിട്ടുള്ള കോഴ്‌സിന്റെ മിനിമം കാലയളവ് (Minimum Duration) പൂർത്തിയാക്കാതെ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കില്ല.
* *🎙️വാലിഡിറ്റി:* ക്രെഡിറ്റ് ട്രാൻസ്ഫറിന്റെ വാലിഡിറ്റി 7 വർഷമാണ്.
*📍എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?*
1. ആദ്യം IGNOU-വിൽ B.Com അല്ലെങ്കിൽ M.Com കോഴ്‌സിലേക്ക് അഡ്മിഷൻ എടുക്കുക.
2. അഡ്മിഷൻ ലഭിച്ച ശേഷം, നിങ്ങളുടെ CA മാർക്ക് ലിസ്റ്റുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ IGNOU-വിന്റെ ഡൽഹിയിലുള്ള സ്റ്റുഡന്റ് രജിസ്ട്രേഷൻ ഡിവിഷനിലേക്ക് (Registrar, SRD) അയക്കുക.
3. ഒരു കോഴ്‌സിന് ഒരു തവണ മാത്രമേ ഈ ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം ഉപയോഗിക്കാൻ കഴിയൂ.
*📍ചുരുക്കി പറഞ്ഞാൽ:*
◼️CA പഠിക്കുന്നവർക്ക് തങ്ങളുടെ കരിയർ സുരക്ഷിതമാക്കാനും, അധികം അധ്വാനമില്ലാതെ ഒരു യൂണിവേഴ്സിറ്റി ബിരുദം കരസ്ഥമാക്കാനും ലഭിക്കുന്ന സുവർണ്ണാവസരമാണിത്.
◼️'സ്മാർട്ട് വർക്കി'ലൂടെ കരിയർ സെറ്റാക്കാൻ ആഗ്രഹിക്കുന്നവർ ഇത് പാഴാക്കരുത്.
Post a Comment