മുതുകാട് പേരാമ്പ്ര എസ്‌റ്റേറ്റ് പരിസരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം




 പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള മുതുകാട് പേരാമ്പ്ര എസ്‌റ്റേറ്റ് പരിസരത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെവൈകിട്ട് 6.40 ഓടു കൂടിയാണ് എസ്‌റ്റേറ്റ് ഓഫീസില്‍ തോക്ക് ധാരികളായ അഞ്ചംഗ മാവോയിസ്റ്റുകള്‍ എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ലഘുലേഖ വിതരണം ചെയ്തശേഷം അരമണിക്കൂറോളം ഓഫീസില്‍ ചിലവഴിച്ചതായ് അവര്‍ പറഞ്ഞു. മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടങ്ങിയ സംഘമാണ് എത്തിയത്.

തൊഴിലാളികളെ ഉപദ്രവിക്കരുത്, അവരെ ചുഷണം ചെയ്യരുത്, ഖനനത്തിനെതിരെയുമാണ് ലഘുലേഖയില്‍ പരാമര്‍ശമുള്ളത്. കൂടാതെ കോട്ടേഴസിന്റെ ചുമരില്‍  പോസ്റ്ററും പതിച്ചിട്ടുണ്ട്.

റബ്ബര്‍ റീ പ്ലാന്റേഷന്റെ മറവില്‍ ഖനനത്തിനും ടൂറിസത്തിനും വിട്ടുകൊടുക്കാനുള്ള നീക്കത്തെ തടയുക തിരിച്ചറിയുക എന്നാണ് പോസ്റ്ററില്‍ ഉള്ളത്. ഇതോടൊപ്പം ഇവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ബാക്കി ഭക്ഷണ സാധനങ്ങള്‍ തിരിച്ചുകൊണ്ടു പോവുകയും ചെയ്തിട്ടുണ്ട്.

എസ്‌റ്റേറ്റ് മാനേജര്‍, ഫീല്‍ഡ് എക്‌സിക്യുട്ടീവ്, രണ്ട് സ്റ്റാഫുകള്‍,രണ്ട് തൊഴിലാളികള്‍, ഡ്രൈവര്‍ എന്നിവരായിരുന്നു ആ ഓഫീസില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post