കരവിരുതിൻ വിസ്മയം തീർത്ത് പുതിയെടുത്ത് പറമ്പത്ത് ബാലൻ

വാണിമേൽ പച്ചപാലം കൊക്രി  പുതിയെടുത്ത് പറമ്പത്ത് ബാലന്റെ കടയിൽ ആരു പോയാലും ഒരു നിമിഷം നോക്കി നിന്ന് പോകും.കരവിരുതിന്റെ വിസ്മയമേളം തന്നെയാണ് തന്റെ പലചരക്ക് കടയിൽ അദ്ദേഹം ഒരുക്കിയിരിക്കുന്നത്.ബാലൻചേട്ടന്റെ കരവിരുതിൽ മയിലും തത്തമ്മയും മുയലും  തുടങ്ങിയ പക്ഷി മൃഗാതികളും നിലവിളക്കും ചെറിയ പാത്രങ്ങളും കാളവണ്ടിയും  മറ്റും പോലുള്ള പഴയകാല വണ്ടികളുടെ ചെറു പതിപ്പും  വരെ ഉൾപ്പെടുത്തുന്നു.ഇവയെല്ലാം തന്നെ  ഇദ്ദേഹം ഉണ്ടാക്കുന്നത്  അടുത്തുള്ള പ്രദേശങ്ങളിലും മറ്റും ശേഖരിക്കുന്ന  മരങ്ങളുടെ അവശിഷ്ടങ്ങളിൽ  നിന്നും ചിരട്ടകളിലും നിന്നുമാണ് എന്നത് നമ്മെ വിസ്മയിപ്പിക്കുന്നത് തന്നെയാണ്.നമ്മുടെ നാടിൻറെ പൈതൃകം വിളിചോതുന്ന ഇത്തരം കലാസൃഷ്ടികൾ നമ്മുടെ നാട്ടിലേക്ക് വിനോദ സഞ്ചാരികളെ  ആകർഷിക്കാൻ വരെ പര്യാപ്തമായവയാണ്.

Post a Comment

Previous Post Next Post