ചെറുപുഴ: ചെറുപുഴ ചുണ്ട സ്വദേശിയായ സിസ്റ്റർ റോസ് ലിൻ ജോസിന് തമിഴ്നാട് സർക്കാരിൻ്റെ അധ്യാപക പുരസ്കാരം ലഭിച്ചു. തമിഴ്നാട്ടിലെ സേലം ക്ലൂണി മെട്രിക്കുലേഷൻ ഹയർ സെക്കൻ്ററി സ്കൂൾ മുഖ്യാധ്യാപികയാണ്. സേലം കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ആർ. പാർഥിപൻ എംപി പുരസ്കാരം സമ്മാനിച്ചു. ക്ലൂണി സഭാംഗമായ സിസ്റ്റർ റോസ് ലിൻ ചെറുപുഴ ചുണ്ടയിലെ മുണ്ടമറ്റത്തിൽ എം.ടി. ജോസ് - മേരി ദമ്പതികളുടെ മകളാണ്.
ചെറുപുഴ ചുണ്ട സ്വദേശിയായ സിസ്റ്റർ റോസ് ലിൻ ജോസിന് തമിഴ്നാട് സർക്കാരിൻ്റെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം
Malayoram News
0
Post a Comment