എം.ഡി.എം.എ.യുമായി മരുതോങ്കര,ചെമ്പനോട സ്വദേശികളായ യുവാക്കൾ പിടിയിൽ

 

കുറ്റ്യാടി : അഞ്ചു ഗ്രാം എം.ഡി.എം.എ.യുമായി രണ്ടു യുവാക്കൾ പിടിയിൽ. മരുതോങ്കര സ്വദേശി തടിയിൽ നിസാം, ചെമ്പനോട സ്വദേശി നജ്‌മൽ മഠത്തിൽ താഴെകുനി എന്നിവരെയാണ് തൊട്ടിൽപ്പാലം പോലീസ് കൂടലിൽനിന്ന് പിടികൂടിയത്. തൊട്ടിൽപ്പാലം എസ്.ഐ. അൻവർഷാ, എസ്.സി.പി.ഒ.മാരായ ശ്രീജിത്ത്, വിപിൻദാസ്, രജീഷ്, എസ്.ഒ.ജി. മനുപ്രസാദ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post