കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.
കോഴിക്കോട് മേഖലാ ഓഫിസില്‍ വെച്ച് നാളെ (തിങ്കള്‍ )മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്ബനി / ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചത്.
കോഴിക്കോട് ജില്ലാ പി.എസ്.സി.ഓഫിസില്‍ വെച്ച് ഈയാഴ്ച (സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ) നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും സര്‍വ്വീസ് പരിശോധനയും മുഖാമുഖവും മാറ്റി വെച്ചിട്ടുണ്ട്.
പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
Post a Comment