നിപ കൺട്രോൾ റൂം തുറന്നു; മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി.


കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാവിലെ കോഴിക്കോട്ടെത്തി.രാവിലെ ഗസ്റ് ഹൗസിൽ യോഗം ചേർന്ന ശേഷം കളക്ടറേറ്റിൽ വിവിധ വിഭാഗങ്ങളുടെ അവലോകന യോഗം ചേർന്നു. സമ്പർക്ക പട്ടികയിൽ 158 പേരാണുള്ളത്. അതിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സയിലാണ്.


നിപ കൺട്രോൾ റൂം കോഴിക്കോട്ടു ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കൂടാതെ മെഡിക്കൽ കോളേജിലെ ഒരു വാർഡ് നിപ വാർഡ് ആക്കി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.


കോഴിക്കോട് ജില്ലാ നിപ്പ കൺട്രോൾ സെൽ നമ്പർ


0495 2382500

0495 2382800

Post a Comment

Previous Post Next Post