To Book Your Seat
കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ ആക്ഷൻ കമ്മറ്റി നടത്തുന്ന അനിശ്ചിതകാല സമരം പതിനെട്ടാം ദിവസം കഴിഞ്ഞപ്പോൾ സമരം ശക്തമായി തുടരുകയാണ്. ജ്വല്ലറി ഉടമകളും മാനേജർമാരും കൂടുതലായുള്ള കുളങ്ങര താഴയിൽ കെട്ടിയ സമര പന്തലിൽ സ്ത്രീകളും പ്രായമുള്ളവരും ഉൾപ്പടെ നൂറുകണക്കിനാളുകളാണ് ദിവസവും സമത്തിനെത്തുന്നത്. ഇതിനിടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക നായകന്മാരും സമര പന്തലിലെത്തുന്നുണ്ട്. പ്രമുഖ നാടക സിനിമാ നടനും സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഇന്നലെ സമര പന്തലിലെത്തി സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഇതിനിടയിൽ വിഷയം പരിഹരിക്കാൻ ശ്രമമുണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞിട്ടില്ല. നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ നടപടി ഉടൻ സ്വീകരിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജ്വല്ലറിയിൽ നിന്നും സ്വർണം എടുത്തുകൊണ്ട് പോയവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉടമകൾ സ്വീകരിക്കുന്നതെന്നു ആക്ഷൻ കമ്മറ്റി ആരോപിക്കുന്നു. ജിറാസ് പേരാമ്പ്ര, സുബൈർ പി കുറ്റ്യാടി, സലാം മപ്പിളാണ്ടി, മഹബുബ് പി കെ, നൗഫൽ ദേവർകോവിൽ ഷമീമ ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.
📞8589946457
Post a Comment