കുറ്റ്യാടി പശുക്കടവിൽ ആറംഗ മാവോവാദികളെത്തി


    പശുക്കടവ്: കുറ്റ്യാടി പശുക്കടവ് ഭാഗത്ത് ആറംഗ മാവോവാദി സംഘമെത്തി. നാലുസ്ത്രീകളും രണ്ടുപുരുഷന്മാരും അടങ്ങുന്ന സംഘമാണ് തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ പാമ്പൻകോട് മലയിലെ രണ്ടുവീടുകളിൽ എത്തിയത്.

    കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് മാവോവാദികൾ സ്ഥലത്തെത്തിയത്. പാമ്പൻകോട് മലയിൽ എം. സണ്ണി, എം.സി. അശോകൻ എന്നിവരുടെ വീടുകളിലാണെത്തിയത്. അരമണിക്കൂറോളം സമയം സ്ഥലത്ത് ചെലവഴിച്ചു. തോക്കുകൾ ഉൾപ്പടെയുളള ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. മാവോവാദികളുടെ പ്രസിദ്ധീകരണമായ കാട്ടുതീയുടെ പ്രിന്റ് ചെയ്ത പതിപ്പുകൾ വിതരണംചെയ്തിട്ടുണ്ട്. ജനകീയ വിമോചന ഗറില്ലാസേന എന്ന പേരിൽ 2021 ഓഗസ്റ്റ് മാസത്തിൽ ഇറങ്ങിയ പ്രസിദ്ധീകരണമാണ് വിതരണംചെയ്തത്.

    ബല്ലാരി റെഡ്ഢിയെ ചവിട്ടിപുറത്താക്കുക എന്ന പേരിലുള്ള ലേഖനത്തിൽ ഭരണനേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടിനെക്കുറിച്ചും ലേഖനം പറയുന്നു. പ്ലാന്റേഷൻ കോർപ്പറേഷൻ ഭൂമി ഖനനത്തിന് വിട്ടുകൊടുക്കുന്നതിനെതിരേയും വിമർശനമുണ്ട്. എളമരം കരീം എം.പി., ടി.പി. രാമകൃഷ്ണൻ എം.എൽ.എ. എന്നിവരെ പേരുപറഞ്ഞ് ലേഖനത്തിൽ വിമർശിക്കുന്നുണ്ട്

    Post a Comment

    Previous Post Next Post