ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് : സമര പന്തലിൽ രാഷ്ട്രീയ നേതാക്കളുടെ ഐക്യദാർഢ്യം


കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ ഇരകൾ നടത്തുന്ന അനിശ്ചിത കാല സമരം എട്ടാം ദിവസത്തേക്ക് കടക്കുമ്പോൾ ആക്ഷൻ കമ്മറ്റിയുടെ സമര പന്തലിലേക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വന്നുകൊണ്ടിരിക്കുന്നു. ഇന്ന് സി പി എം ജില്ലാ കമ്മറ്റി മെമ്പർ റഷീദ് എം എം, സി എൻ ബാലകൃഷ്ണൻ എന്നിവർ സമര പന്തൽ സന്ദർശിച്ചു. എന്ത് വിലകൊടുത്തും ഇരകൾക്ക് നീതി ലഭ്യമാക്കാൻ കൂടെ നിൽക്കുമെന്ന് സി പി എം നേതാക്കൾ സമരക്കാർക്ക് ഉറപ്പ് നൽകി. സമരത്തിലുള്ള സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ കുളങ്ങര താഴയിലെ ചിലരുടെ സമീപനം കണ്ട് നിൽക്കില്ലെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. കോൺഗ്രസ്‌ നേതാക്കളായ എൻ സി കുമാരൻ മാസ്റ്റർ, പി പി ദിനേശൻ എന്നിവരും ഇന്ന് സമര പന്തൽ സന്ദർശിച്ചു സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകളടക്കം നൂറു കണക്കിന് പേരാണ് സമരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്

Post a Comment

Previous Post Next Post