കുറ്റ്യാടി : ഒരു ഇടവേളക്ക് ശേഷം ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ സമരം ശക്തിയാർജിക്കുകയാണ്. ഗോൾഡ് പാലസ് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതികളുടെ നാടായ കുളങ്ങര താഴയിൽ ഇന്നലെ മുതൽ ഒരു സ്ഥിരം സമര വേദി തുടങ്ങി. സമര പന്തലിന്റെ ഉത്ഘാടനം ആക്ഷൻ കമ്മറ്റിയുടെ മുതിർന്ന ഭാരവാഹി മുഹമ്മദലി കണ്ണൻപൊയിൽ ഉത്ഘാടനം ചെയ്തു. അതെ സമയം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ജ്വല്ലറി ഉടമകളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി വഞ്ചിതരായ വീട്ടമ്മമാർ ഉൾപ്പടെയുള്ള നിക്ഷേപകർ ഉടമകളുടെ വീട്ടിനു മുന്നിൽ സമരം തുടരുകയാണ്. ജ്വല്ലറി ഉടമകളിലൊരാളായ കുളങ്ങര താഴ കെ പി ഹമീദിന്റെ വീട്ടിന്നു മുന്നിലാണ് ഇന്ന് സമരം നടന്നത്. കൊടും വെയിലിനെ അവഗണിച്ചു സ്ത്രീകൾ ഉൾപ്പടെയുള്ളവർ നടത്തുന്ന സമരം ഉടമകളുടെയും ബന്ധപ്പെട്ടവരുടെയും കണ്ണ് തുറപ്പിക്കുമെന്നാണ് നിക്ഷേപകരുടെ വിശ്വാസം. സമരത്തിന് ജനറൽ കൺവീനർ സുബൈർ പി കുറ്റ്യാടി, സലാം മപ്പിളാണ്ടി,ഷമീമ ഷാജഹാൻ, മഹബുബ് പി കെ, കരീം പുറമേരി,നൗഫൽ എന്നിവർ നേതൃത്വം നൽകി.
ഇന്ന് സി പി എം നേതാവ് എം കെ ശശി സമര പന്തൽ സന്ദർശിച്ചു സമരം ചെയ്യുന്ന നിക്ഷേപകരെ അഭിവാദ്യം ചെയ്തു
Post a Comment