ഗോൾസ് പാലസ് തട്ടിപ്പ് : സമരത്തിന് പിന്തുണയെറുന്നു

ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകരുടെ കൂട്ടായ്മയായ ഗോൾഡ് പാലസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് ജനപിന്തുണയെറുന്നു. കഴിഞ്ഞ 10 ദിവസമായി കുളങ്ങര താഴയിൽ സമരപ്പന്തൽ കെട്ടി ഇരകൾ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക പ്രവർത്തകരും സമരപ്പന്തൽ സന്ദർശിച്ച് സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് മുസ്ലിംലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ, മാധ്യമപ്രവർത്തകനായ അഷറഫ്, മുസ്ലിം ലീഗ്  കായക്കൊടി പഞ്ചായത്ത്  സെക്രട്ടറി ബഷീർ കരണ്ടോട് എന്നിവർ സമരപ്പന്തൽ സന്ദർശിക്കുകയും സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രസംഗിക്കുകയും ചെയ്തു. ജ്വല്ലറി ഉടമകൾ ചെയ്ത കൊടും ചതിയിൽ വഞ്ചിതരായ പാവപ്പെട്ട സ്ത്രീകളടക്കമുള്ള നിക്ഷേപകർക്ക് നീതി കിട്ടാൻ വേണ്ടി  അവസാനം വരെ കൂടെ ഉണ്ടാകും എന്ന് അവർ സമരക്കാരെ അറിയിച്ചു. ഇനിയും നാട്ടിൽ  ഒരു ജ്വല്ലറി തട്ടിപ്പ് ആവർത്തിക്കാത്ത തരത്തിൽ ഉടമകൾക്ക് ഒരു മുന്നറിയിപ്പായി ഈ സമരം മാറണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
ചെയർമാൻ ജിറാസ് പേരാമ്പ്ര, ജനറൽ കൺവീനർ സുബൈർ പി കുറ്റ്യാടി, സലാം മപ്പിളാണ്ടി, മഹബുബ് പി കെ,
ഇ കെ റഹ്‌മാൻ കരണ്ടോട് ,നൗഫൽ ദേവർകോവിൽ, അബ്ദുറഹിമാൻ പേരോട്, ഷമീമ കുളങ്ങരതാഴ എന്നിവർ നേതൃത്വം nalkiചെയർമാൻ ജിറാസ് പേരാമ്പ്ര, ജനറൽ കൺവീനർ സുബൈർ പി കുറ്റ്യാടി, സലാം മപ്പിളാണ്ടി, മഹബുബ് പി കെ,
ഇ കെ റഹ്‌മാൻ കരണ്ടോട് ,നൗഫൽ ദേവർകോവിൽ, അബ്ദുറഹിമാൻ പേരോട്, ഷമീമ കുളങ്ങരതാഴ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post