നാദാപുരത്ത് കുത്തിവെപ്പിനെത്തുടർന്ന് വിദ്യാർഥി മരിച്ചതായിട്ട് പരാതി


നാദാപുരം: കഫക്കെട്ടിന്‌ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ വിദ്യാർഥി കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് മരിച്ചതായിട്ട് പരാതി. വട്ടോളി പടിക്കൽക്കണ്ടി രജീഷിന്റെയും ലിഗിന്യയുടെയും മകൻ തേജ് ദേവ് (11) ആണ് മരിച്ചത്. വട്ടോളി സംസ്കൃതം ഹൈസ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. കുട്ടിക്ക് കഫക്കെട്ടുള്ളതിനാൽ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്റെയടുത്ത് തിങ്കളാഴ്ച ചികിത്സ തേടിയിരുന്നുവെന്നും ഇവിടെനിന്ന് കുത്തിവെപ്പ് നൽകിയതായും ബന്ധുക്കൾ പറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ യഥാർഥ മരണ കാരണം വ്യതമാവൂ.

തേജ്ദേവിന്റെ വിയോഗത്തിൽ അനുശോചിച്ച് വട്ടോളി സംസ്കൃതം ഹൈസ്കൂളിന് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Post a Comment

Previous Post Next Post