കുറ്റ്യാടി: 2019 ഫെബ്രുവരി 14 നു ജമ്മു കശ്മീരിലെ പുൽവാമയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച 40 CRPF ജവാന്മാരുടെ സ്മരണയിൽ അനുസ്മരണ യോഗം നടത്തി.
കോഴിക്കോട് ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് & കെയറിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം കുറ്റ്യാടി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ടി.പി ഫർഷാദ് ദീപം തെളിയിച്ചു കൊണ്ടു ഉദ്ഘാടനം ചെയ്തു. മഹേഷ് കെ.പി കുറ്റ്യാടി അധ്യക്ഷത വഹിച്ചു. നൗഷാദ് സി വേളം അനുസ്മരണ പ്രഭാഷണം നടത്തി. സൈനികനായ ഡെൽജിത് സ്വാഗതവും ഷാജു കെ.പി നന്ദിയും പറഞ്ഞ ചടങ്ങിൽ സൈനികരായ മുപ്പത്തോളം കാലിക്കറ്റ് ഡിഫെൻസ് മെമ്പർമാരും കുടുംബങ്ങളും വ്യാപാരികളും പൊതുജനങ്ങളും പങ്കെടുത്തു.
പ്രജീഷ്, ഷിജു കുമാർ, രാജേഷ്, നവാസ് എം എം, സുബൈർ പി കുറ്റ്യാടി എന്നിവർ സംസാരിച്ചു.
കുറ്റ്യാടി കൂടാതെ കോഴിക്കോട് കിഡ്സൺ കോർണർ, ചെറുകുളം, ഉള്ളിയേരി, കൊയിലാണ്ടി, പേരാമ്പ്ര, കുന്നമംഗലം ,വടകര കൊടഞ്ചേരി എന്നീ സ്ഥലങ്ങളിലും മൗനപ്രാർത്ഥനയും ദീപം തെളിയിച്ചു കൊണ്ട് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് സൈനികരുടെ കുടുംബങ്ങളും പുൽവാമ ഓർമ ദിനത്തിൽ ഒത്തുചേർന്നു.
Post a Comment