കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപരുടെ അനിശ്ചിത കാല സമരം ശക്തമായി തുടരുന്നു. ഇന്ന് മാനേജറായ സബീൽ തൊടുപോയിലിന്റെ വീട്ടിനു മുന്നിലാണ് സമരം നടന്നത്. ജ്വല്ലറി തട്ടിപ്പിൽ സബീലിന് മുഖ്യ പങ്കുണ്ടെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. പ്രതിഷേധക്കരെ കുറ്റ്യാടി സി ഐ ഫർഷാദിന്റെ നേതൃത്വത്തിൽ പോലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ സമരം ചെയ്തു. ഇതിനിടയിൽ ആക്ഷൻ കമ്മറ്റിയുടെ സമര പന്തലിലേക്ക് രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ഐക്യാദാർഢ്യവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണാനും ഐക്യദാർഡ്യം പ്രഖ്യാപനം നടത്താനും സി പി ഐ പ്രവർത്തകർ എത്തി ചേർന്നു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറി MP കുഞ്ഞിരാമൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി പി ശ്രീജിത്ത് പ്രസംഗിച്ചു. വി ബാലൻ കെ ചന്ദ്രമോഹൻ ,കെ പി രാജൻ, അനീഷ്, റസൽ പൊയി ലങ്കി , കെ സി രാജൻ എന്നിവർ സന്ദർശനത്തിൽ ഉണ്ടായിരുന്നു. ഇരകൾക്ക് നീതി ലഭ്യമാക്കാൻ സി പി ഐ കൂടെനിൽക്കുമെന്ന് നേതാക്കൾ സമരക്കാർക്ക് ഉറപ്പു നൽകി.
കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് സമരം തുടരുന്നു.
Malayoram News
0
Post a Comment