കുറ്റ്യാടി:- കുട്ടികളുടെ ധീരതക്കുള്ള ദേശീയ അവാർഡ് ലഭിച്ച കടമേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ടി.എൻ. ഷാനിസ് അബ്ദുളളയെ മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാടി പൗരാവലി അനുമോദിച്ചു. ചടങ്ങിൽ ജമാൽ പാറക്കൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ പൗരാവലിയുടെ ഉപഹാരം സമർപ്പിച്ചു. ഡോ:സച്ചിത്ത്,എ.സി. അബ്ദുൽ മജീദ്, ഷാഹിന ഗഫൂർ, ടി.എം. അമ്മത്, കെ. ഹരീന്ദ്രൻ, വി.നാണു, ഉബൈദ് വാഴയിൽ,എൻ.കെ. ശശീന്ദ്രൻ,വി.കെ. റഫീക്ക്, സന്ധ്യ കരണ്ടേട്,വി.വി. ഫായിസ്,വി.കെ. ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. കടമേരിയിലെ ടി.എൻ അബ്ദുൽ അസീസിന്റേയും, സുഹറയുടേയും മകനാണ് ഷാനിസ്. മുഹമ്മദ് തസ്ലിം, തൻസിഹ എന്നിവരാണ് സഹോദരങ്ങൾ
ഷാനിസ് അബ്ദുളളയെ കുറ്റ്യാടി പൗരാവലി അനുമോദിച്ചു
Malayoram News
0
Post a Comment