കൊടുവള്ളി സ്വദേശി തേജലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയ്യാട് പാറച്ചിലില്‍ ജിനു കൃഷ്ണന്‍റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഇവരുടെ വിവാഹം നടന്നത്. ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
Post a Comment