
തൊട്ടിൽപാലം : ഉപഭോക്തക്കളെ ബൾക്ക് പർച്ചേഴ്സർ വിഭാഗത്തിൽ പെടുത്തി ഡിസൽ ലിറ്ററിന് 4.41 രൂപ അധികം വാങ്ങിക്കുന്ന ഐഒ സി (IOC) യുടെ നിലപാടിനെതിരെ തൊട്ടിൽപാലം പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.
മാർച്ച് എ ഐ ടി യു സി (AlTUC) ജില്ലാ ജോയിൻ്റ് സെക്രട്ടറി പി .സുരേഷ് ബാബു ഉൽഘാടനം ചെയ്തു.
50,000 ലിറ്ററിൽ കൂടുതൽ ഡിസൽ ദിനംപ്രതി ഉപയോഗിക്കുന്ന ഉപഭോക്തക്കളെ ബൾക്ക് പർച്ചേഴ്സർ വിഭാഗത്തിൽ പെടുത്തി ഡിസൽ ലിറ്ററിന് 4.41 രൂപ അതികം വാങ്ങിക്കുന്ന ഐഒ സി (IOC) യുടെ നിലപാടിനെതിരെ കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ [AlTUC ] സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫിസുകളിലേക്ക് മാർച്ച് നടത്തി.
യൂണിയൻ സംസ്ഥാന സെക്രട്ടറി കെ മനോജ് കുമാർ , ജില്ലാ സെക്രട്ടറി സാനു കെ, സുരേഷ് കക്കട്ടിൽ, ധനീഷ് .ജി , ഇബ്രാഹിം സി , ഷിജീഷ് കെ , റനീഷ് എ സി , ബിജു എം.കെ എന്നിവർ സംസാരിച്ചു.
എ സുരേഷ് ബാബു, വിബിൻ.കെ ബി, ആശിഷ് റൈജു എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Post a Comment