കുറ്റ്യാടി: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് നടന്ന സ്വകാര്യ ബസ്സ് സമരം നാളെയും തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു.
കുറ്റ്യാടി- കോഴിക്കോട് റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ്സിലെ ഡ്രൈവറെ കോളേജ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് തുടരുന്നത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.ഇന്നത്തെ പെട്ടെന്നുണ്ടായ സമരത്തെ തുടർന്ന് ഈ റൂട്ടിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായിരുന്നു.
നാളെ ചർച്ചകൾ ശേഷമായിരിക്കും സമരത്തിന്റെ കാര്യത്തിൽ തൊഴിലാളികൾ തീരുമാനമെടുക്കുക.
Post a Comment