കൂരാച്ചുണ്ട്: കല്ലാനോട് നിന്ന് കക്കയത്തെത്താനുളള എളുപ്പവഴിയായ തൂവക്കടവ് ഭാഗത്ത് കൂരാച്ചുണ്ട് പഞ്ചായത്ത് കടത്തുത്തോണി അനുവദിച്ചു.
കാലങ്ങളായി
കടത്തുത്തോണി ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു പ്രദേശവാസികൾ.
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, വൈസ് പ്രസിഡണ്ട് റസീന യൂസഫ്, വികസന കാര്യ സ്റ്റാൻഡിങ്ങ് ചെയർമാൻ ഒ.കെ. അമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ഡാർലി അബ്രാഹം, ആറാം വാർഡ് മെമ്പർ അരുൺ ജോസ് എന്നിവർ മുൻകൈയെടുത്താണ് കടത്തുത്തോണി അനുവദിച്ചത്.
Post a Comment