കുറ്റ്യാടി:കുറ്റ്യാടി വടകര റോഡിലെ ഫാൻസി ഷോപ്പിലും മറ്റുകടകളിലുമായി ഉണ്ടായ തീ പിടുത്തിൽ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു എന്ന് പ്രാഥമിക നിഗമനം.ഏകദേശം സന്ധ്യക്ക് 7മണിക്ക് ശേഷമാണ് കടകളിലേക്ക് തീ പിടുത്തമുണ്ടായത്. നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നീണ്ടന്നേരത്തെ പരിശ്രമത്തിനോടുവിലാണ് തീ നിയന്ത്രണ വിധേയമായത്.മലയോരം ന്യൂസ്.
നാട്ടുകാരുടെയും ഫയർ ഫോഴ്സന്റെയും കൃത്യമായ ഇടപെടൽ മൂലമാണ് ഒരു വൻ അപകടം ഒഴിവായത്.അല്ലെങ്കിൽ ഒരു പക്ഷെ സമീപത്തുള്ള കൂടുതൽ കടകളിലേക്ക് തീ പടരുകയും അപകട വ്യാപ്തി വർധിക്കുകയും ചെയ്തേനെ.
ഏകദേശം രണ്ടു കടകൾ പൂർണ്ണമായും മറ്റു രണ്ടുകടകൾ ഭാഗികമായും കത്തി നശിച്ചു.തീ പിടുത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് സംശയിക്കുന്നു.തീ പിടുത്തതെ തുടർന്ന് ഏറെ നേരം ടൗണിലെ ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിരുന്നു.
Post a Comment