കുറ്റ്യാടി : -കുറ്റ്യാടിയിൽ ആരംഭിക്കുന്ന സി.കെ.മെമ്മോറിയൽ പബ്ലിക് റഫറൻസ് ലൈബ്രറി അഡ്മിനിസ്ട്രേറ്റർ ആയി ചാർജെടുത്ത എൻ.പി.സക്കീറിനെ മലബാർ ഡെവലപ്മെന്റ് ഫോറം കുറ്റ്യാടി ചാപ്റ്റർ അനുമോദിച്ചു. എം.ഡി.എഫ്. സെൻട്രൽ കമ്മിറ്റി മെമ്പറും, കുറ്റ്യാടി ചാപ്റ്റർ മീഡിയ കോ ഓർഡിനേറ്ററുമാണ് എൻ.പി.സക്കീർ. ജമാൽ പാറക്കൽ പൊന്നാട അണിയിച്ചു. കെ.ഹരീന്ദ്രൻ, വി. നാണു,വി.കെ.റഫീക്ക്, എം.ഷഫീക്ക്,പി. സുബൈർ, ടി.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
Post a Comment