കുറ്റ്യാടി:നാദാപുരം ഡി.വൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാഥാനത്തിൽ മൊകേരിയിൽ നടത്തിയ പരിശോധനയിൽ MDMA യുമായി സ്ത്രീ അറസ്റ്റിൽ തൊട്ടിൽപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന ശരണ്യയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.ഇന്ന് രാവിലെ പതിനൊന്നരയോട് കൂടി നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.
ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങിക്കുന്നയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ശരണ്യയെ കുറിച്ച് വിവരം കിട്ടിയത്. തുടർന്ന് ഇയാൾ മുഖേന വളരെ തന്ത്രപരമായി യുവതിയെ മൊകേരിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.ശരണ്യയെ കോടതിയിൽ ഹാജരാക്കുമെന്ന് നാദാപുരം ഡി വൈ എസ് പി പറഞ്ഞു.
Post a Comment