തലശ്ശേരിയില്‍ മൂന്നു ബോംബുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തു



bombs found in kannur thalassery

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ മൂന്നു ബോംബുകൾ കണ്ടെടുത്തു. എരഞ്ഞോളി മലാൽ മടപ്പുരയ്ക്ക് സമീപത്തുള്ള വളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെത്തിയത്.

അധികം കാലപ്പഴക്കമില്ലാത്ത ബോംബുകളാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡ് എത്തി ഇവ നിർവീര്യമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം തോട്ടടയിലുണ്ടായ സംഭവത്തിന് ശേഷം പോലീസിനെതിരേ വിമർശനമുയർന്നിരുന്നു. വ്യാപകമായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും പോലീസ് കാര്യക്ഷമമല്ല എന്നുമായിരുന്നു വിമർശനം. ഇതിന് പിന്നാലെ പല പോലീസ് സ്റ്റേഷൻ പരിധികളിലും ബോംബുകൾക്ക് വേണ്ടിയുള്ള പരിശോധന നടന്നിരുന്നു

Post a Comment

Previous Post Next Post