കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകർ നടത്തുന്ന സമര പന്തലിലെത്തി കോൺഗ്രസ് നേതാക്കൾ പിന്തുണ അർപ്പിച്ചു.ശ്രീജേഷ് ഊരത്ത്, കുമാരൻ മാസ്റ്റർ, ബാലകൃഷ്ണൻ എന്നിവർ സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം മുതലാളിമാരുടെ ഉറക്കം കെടുത്തികൊണ്ട് മുന്നേറുകയാണ്. ദിവസം തോറും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാംസ്കാരിക നായകന്മാരും സമര പന്തലിലെത്തി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ്. കഴിഞ്ഞ 11 ദിവസമായി കുളങ്ങര താഴയിൽ സമരപ്പന്തൽ കെട്ടി ഇരകൾ അനിശ്ചിതകാല സമരം ആരംഭിച്ചിട്ട്. നാദാപുരം പാറക്കടവ് ഭാഗങ്ങളിൽ നിന്നും പേരാമ്പ്ര ചാലിക്കര ഭാഗങ്ങളിൽ നിന്നുമടക്കം വളരെ ത്യാഗങ്ങൾ സഹിച്ചാണ് ബഹുഭൂരിപക്ഷം സ്ത്രീകൾ ഉൾപ്പടെ സമരക്കാർ വരുന്നത്. ഇവരിൽ പലരും പെൺമക്കളുടെ കല്യാണത്തിന് സ്വർണ്ണത്തിന് അഡ്വാൻസ് കൊടുത്തവരാണ്. പലരുടെയും മക്കളുടെ കല്യാണം വരുന്ന ദിവസങ്ങളിൽ നിശ്ചയിച്ചിരിക്കുകയാണ് . അവരൊക്കെ പെണ്മക്കളെ കെട്ടിക്കാൻ വഴിയില്ലാതെ വളരെ മാനസികമായ സമ്മർദ്ദത്തിലാണ്. പല കുടുംബങ്ങളും ഉള്ളതെല്ലാം നഷ്ടപ്പെട്ടു ആത്മഹത്യയുടെ വക്കിലാണെന്ന് ഇരകൾ പറയുന്നു. ജ്വല്ലറിയിൽ നിന്ന് എടുത്തു കൊണ്ടു പോയ സ്വർണവും ബിനാമി ഇടപാടുകളിൽ നിക്ഷേപിച്ച പണവും തിരിച്ചെത്തിയാൽ തന്നെ ഒരുപാട് പേരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് സമരക്കാർ കരുതുന്നത്. സ്വർണ്ണം എടുത്തു കൊണ്ടുപോയി എന്ന് കരുതപ്പെടുന്ന മാനേജർമാരുമായും പ്രധാനപ്പെട്ട ജീവനക്കാരുമായും മുതലാളിമാർ ഇപ്പോഴും അടുത്ത ബന്ധം പുലർത്തുന്നത് നിക്ഷേപകരിൽ ശക്തമായ സംശയം ഉണർത്തുന്നുണ്ട്. ഏതായാലും നഷ്ടപ്പെട്ട പൊന്നും പണവും തിരിച്ചു കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിക്ഷേപകർ പറയുന്നത്.
ഗോൾസ് പാലസ് തട്ടിപ്പ് : നിക്ഷേപകർക്ക് കോൺഗ്രസ് നേതാക്കളുടെ പിന്തുണ
Malayoram News
0
Post a Comment