കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ സമരം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾക്ക് നേരെ കുളങ്ങര താഴയിൽ വെച്ച് നടന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചു കൊണ്ടും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കുളങ്ങര താഴയിൽ ഇന്ന് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നു. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന് സുബൈർ പി കുറ്റ്യാടി, ജിറാഷ് പേരാമ്പ്ര, സലാം മാപ്പിളാണ്ടി, മെഹബൂബ് പുഞ്ചൻ കണ്ടി, നൗഫൽ ദേവർകോവിൽ, അമ്മദ് ചെക്യാട്, മൂസ ഹാജി വാണിമേൽ എന്നിവർ നേതൃത്വം നൽകി.
ഗുണ്ടാ ആക്രമണത്തിൽ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. പ്രതികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ആവശ്യപ്പെട്ടു.
ഗോൾഡ് പാലസ്
ഇരകൾക്കു നേരേ
നടന്ന ഗുണ്ടാ അക്രമത്തിൽ
പ്രതിഷേധിച്ചു കൊണ്ട്
ഫെബ്രു:27ന് 4 മണി
കുളങ്ങരത്താഴയിൽ
സർവ്വകക്ഷി നേതൃത്വത്തിൽ
ഐക്യദാർഢ്യ സദസ്സ്
സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മറ്റി ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
അതിനിടെ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ഇരുപത്തി രണ്ടാം ദിവസവും തുടരുകയാണ്. ഇന്നും സമര പന്തൽ വിവിധ രാഷ്ട്രീയ നേതാക്കൾ സന്ദർശിച്ചു. സിപിഎം നേതാക്കളായ എം കെ ശശി, എ എം റഷീദ്, കോൺഗ്രസ് നേതാവ് എൻ സി കുമാരൻ മാസ്റ്റർ എന്നിവർ സമര പന്തൽ സന്ദർശിച്ചു.
Post a Comment