പേരാമ്പ്ര : ട്രേഡ് യൂണിയനുകൾ സംയുക്തമായി തള്ളിപ്പറഞ്ഞിട്ടും
മിന്നൽപ്പണിമുടക്കുമായി ബസ് തൊഴിലാളികൾ മുന്നോട്ടുനീങ്ങുമ്പോൾ കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ വലയുന്നത്.
സാധാരണയാത്രക്കാരാണ് യാത്രയ്ക്കിടയിൽ പെരുവഴിയിൽ
കുടുങ്ങുന്ന സ്ഥിതി അവസാനിപ്പിക്കാൻ അധികൃതർക്കും
കഴിയാത്തതിനാൽ ബസ് ഗതാഗതം
എപ്പോൾ നിലയ്ക്കുമെന്ന് പറയാനാകാത്ത അവസ്ഥ
തുടരുകയാണ്.
പ്രശ്നമുണ്ടായ ഉടനെ
പണിമുടക്കിലേക്ക് നീങ്ങുകയെന്ന
രീതിയാണ് തൊഴിലാളികളുടെ കൂട്ടായ്മയ്ക്കുള്ളതെന്നാണ് ആക്ഷേപം. പരാതിയിൽ പോലീസ് നടപടിയെടുക്കാൻ സമയംപോലും
നൽകാതെ ഒരു ചർച്ചയും
നടത്താതെയാണ് ഒരുകൂട്ടം തൊഴിലാളികൾ ചേർന്ന്
മിന്നൽപ്പണിമുടക്കിന്
ആഹ്വാനംചെയ്യുന്നത്. കൂടിയാലോചനയില്ലാതെ പണിമുടക്ക്
പ്രഖ്യാപിക്കുന്നത് ജനങ്ങളും ബസ്
ജീവനക്കാരും തമ്മിലുള്ള ബന്ധം
വഷളാക്കാനേ ഉപകരിക്കൂവെന്നും ജനങ്ങളെയാകെ ബുദ്ധിമുട്ടിക്കുന്ന അംഗീകരിക്കില്ലെന്നുമാണ് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ
കഴിഞ്ഞദിവസം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചയും
മിന്നൽപ്പണിമുടക്കുമായ
തൊഴിലാളികൾ രംഗത്തിറങ്ങുന്ന
കാഴ്ചയാണ് കണ്ടത്. ബസ് ഉടമകളുടെ സംഘടനകളും ഇക്കാര്യത്തിൽ
ഇടപെടാൻ മുന്നോട്ടുവന്നിട്ടുമില്ല.
കല്ലോട് വിദ്യാർഥികളും
ബസുകാരുമായുള്ള പ്രശ്നങ്ങളും
അവസാനിപ്പിക്കാൻ കർശന
നടപടികൾ ഉണ്ടാകേണ്ടതുണ്ട്.
സ്റ്റോപ്പിൽ കൃത്യമായി നിർത്തി
വിദ്യാർഥികളെ കയറ്റാൻ ബസുകാർ തയ്യാറാകുന്നില്ലെന്നാണ് വിദ്യാർഥികളുടെ ഏറെക്കാലമായുള്ള
പരാതി.
സ്റ്റോപ്പിൽ സ്ഥിരമായി പോലീസിനെ നിയോഗിച്ച് ഇതിന് പരിഹാരം കാണണമെന്നാണ് വിദ്യാത്ഥികളുടെ ആവിശ്യം.
Post a Comment